മാല്‍സൂപ്പിയന്‍ ഗാഥകള്‍ ... ഒരു ആമുഖം...

മാല്‍സൂപ്പിയ ഒരത്ഭുത ഭൂമികയാണ്. നമുക്ക് പരിചയമില്ലാത്ത ജീവിതരീതികളെ പിന്‍തുടരുന്ന മനുഷ്യര്‍... അവരെ ഭൂമിയുടെ ഇതരഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി സവിശേഷമായ ഒരു സംസ്കാരത്തിനെ സൃഷ്ടിച്ച് അതിന് കാവല്‍നില്‍ക്കുന്ന കടല്‍...
മാല്‍സൂപ്പിയ ഒരു സങ്കല്‍പ ദേശമാണോ??!!
അല്ല
നമ്മളില്‍ തന്നെയുള്ള പുറത്താരും കാണാത്ത രഹസ്യങ്ങളാണ് മാല്‍സൂപ്പിയ...

''ഉട്ടോപ്യന്‍  ഗാഥകള്‍‍''  എന്ന പേരില്‍, താത്കാലികമായി നിര്‍മിച്ച ഒരു ഫെയിസ്ബുക് അക്കൗണ്ടിലൂടെ ആണ് ആദ്യമായി ഈ കഥ പറയാന്‍ തുടങ്ങിയത്. എന്നാല്‍ ആദ്യ അദ്ധ്യായം പോസ്റ്റുചെയ്ത ശേഷം ആ ശ്രമംഉപേക്ഷിച്ചു. പിന്നീട് 15/08/2016 ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനത്തിലാണ് ഉട്ടോപ്യന്‍  ഗാഥകള്‍  ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്...
ഉട്ടോപ്യ എന്നത് നിലവില്‍ ഇല്ലാത്ത ഒരു കാര്യത്തെ സൂചിപ്പിക്കാനാണല്ലോ നമ്മള്‍ ഉപയോഗിക്കാറ്. അതുകൊണ്ടാണ് ആദ്യം ഉട്ടോപ്യന്‍  ഗാഥകള്‍ എന്ന് പേരുകൊടുത്തത്. പിന്നീട് അതിനെക്കാള്‍ നല്ലത് സ്വന്തമായി സൃഷ്ടിച്ച ഒരു പേരാണെന്ന് തോന്നുകയും മാല്‍സൂപ്പിയ എന്ന് പേരുമാറ്റുകയും ചെയ്തു.
ബ്ലോഗ് എഴുതി തുടങ്ങുമ്പൊഴും എന്താണ് മാല്‍സൂപ്പിയ എന്നതില്‍ എഴുത്തുകാരനും ഒരു വ്യക്തത ഇല്ല. മുന്‍പേ എഴുതിതീര്‍ത്ത ഒന്ന് പകര്‍ത്തി എഴുതുകയല്ല കഥ പുരോഗമിക്കുന്നതിനു സമാന്തരമായി ബ്ലോഗിലും എഴുതുകയാണ്‌.
ഇതിനെ നോവലെന്നോ കഥയെന്നോ പുളുക്കഥയെന്നോ എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം. പക്ഷേ എന്നെ സംബന്ധിച്ച് ഇതൊരു യാത്രാവിവരണമാണ്.... ഞാന്‍ ഏറെ സഞ്ചരിച്ചിട്ടുള്ള മാല്‍സൂപ്പിയയുടെ മണ്ണിലൂടെയുള്ള എന്‍റെ  യാത്രകളുടെ ആവിഷ്കാരം...

Comments

Post a Comment