ഇപ്പോൾ ഞങ്ങൾ ബോട്ടിൽ ആണ്. ഭാരതത്തിന്റെ കൊടി പാറുന്ന ബോട്ടിൽ. അവിശ്വസനീയമായ എന്റെ യാത്രയുടെ കഥ ഞാൻ അവരോട് പറഞ്ഞു. അവർ പറഞ്ഞതൊന്നും അവിശ്വസിച്ചില്ല. കാരണം യാത്ര ചെയ്യുന്നവർക്ക് അറിയാം തന്റെ ചുറ്റിലുമുള്ള കുണ്ടുകിണർ മാത്രമല്ല ലോകം എന്ന്. നമുക്ക് അറിയാവുന്ന കാഴ്ചകളല്ല അറിയാത്ത കാഴ്ചകളാണ് കൂടുതൽ എന്ന്. അവയിലേയ്ക്ക് മരണഭയമില്ലാതെ ഒരു യാത്രികൻ പോയി മടങ്ങിയെത്തും വരെ അതൊക്കെ ആരുമറിയാതെ അവനെയും കാത്ത് കിടക്കുകയാവുമെന്ന്.
അറിയാത്ത നാടുകൾ തേടി സമുദ്ര സഞ്ചാരം നടത്തുന്ന രഹസ്യ സംഘമാണ് എന്നെ രക്ഷിച്ച മൂവർ. ഒരിക്കലും ഞാൻ പാർത്ത പർവ്വതത്തിലേയ്ക്ക് ബോട്ട് അടുപ്പിക്കില്ലായിരുന്നു ഇവർ, വേറേ മാർഗ്ഗമൊന്നും ഇല്ലാത്തവിധം ശുദ്ധജല ശേഖരം തീർന്നു പോയില്ലായിരുന്നെങ്കിൽ. കാരണം ഏതു നിമിഷവും തീ തുപ്പാൻ ഉറച്ചു നിൽക്കുന്ന അഗ്നിപർവതമായിരുന്നു എന്റെ പശിയടക്കിയ, ദാഹമടക്കിയ, കുറേ ദിവസം കാത്തു രക്ഷിച്ച ആ അമ്മ. തീ തുപ്പും മുന്നേ പാമ്പുകൾക്കും പറവകൾക്കും സന്ദേശം ലഭിക്കും. അവർ ആ പർവ്വതം ഉപേക്ഷിക്കും.
'' തൊട്ടടുത്തു നിൽക്കുന്ന പർവതം രണ്ടു ദിവസം മുന്നേ പുക തുപ്പാൻതുടങ്ങി. എന്തു സാഹസപ്പെട്ടും ഇവിടെ ഇറങ്ങി ജലം ശേഖരിച്ചു മടങ്ങുക എന്നതായിരുന്നു ഞങ്ങളുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം. ''
'' കാറ്റും കടലും മുൻപൊന്നുമില്ലാത്തവിധം ബോട്ടിനെ കരയിലേക്ക് ആകർഷിച്ചു. ''
'' പൊട്ടിത്തെറിക്കാൻ പോകുന്നവൾ ഞങ്ങളെക്കൂടി നാശത്തിലേയ്ക്കു വലിച്ചടുപ്പിക്കുകയാവുമെന്നാണ് ഞാൻ കരുതിയത്. അവളുടെ മാറിലെ കുഞ്ഞിനെ ഞങ്ങളുടെ കയ്യിൽ ഏൽപ്പിക്കാൻ ആകും എന്ന് കരുതിയില്ല. ''
പെട്ടന്ന് പൂക്കുറ്റി ചിതറും പോലെ അകലെ മലയുടെ മേൽമൂടി തുറന്ന് അഗ്നി ആകാശത്തേയ്ക്കു ചിതറി. ഞങ്ങൾ സുരക്ഷിതമായ ദൂരത്തിൽ എത്തിയിരുന്നു.
എന്നെ ഊട്ടിയ ചെടികൾ, എന്റെ ദാഹമകറ്റിയ നീർവഴികൾ... എല്ലാം ഇപ്പോൾ ഉരുകി ഒലിക്കുകയാകും.
എന്നെ ഊട്ടിയ ചെടികൾ, എന്റെ ദാഹമകറ്റിയ നീർവഴികൾ... എല്ലാം ഇപ്പോൾ ഉരുകി ഒലിക്കുകയാകും.
വഞ്ചിയിൽ ഇരുന്നപ്പോൾ സ്നേഹമായി എന്നെ ആകർഷിച്ച രണ്ട് അമ്മമാരും ഇപ്പോൾ കോപാന്ധയായ ദുർഗയെ പോലെ ഉറഞ്ഞു തുള്ളുകയാണ്. ഞാൻ ദാഹിച്ച്, വിശന്നു വലഞ്ഞ് ആ മടിയിൽ ചെന്നുവീണപ്പോൾ അവരെന്നെ പാലൂട്ടി, ആരോഗ്യം വീണ്ടെടുക്കാനാകുവോളം ശുശ്രൂഷിച്ചു, വീണ്ടും കടൽയാത്രയ്ക്ക്തക്ക പ്രാപ്തിനേടിയെന്ന് മനസിലാക്കിയപ്പോൾ കടലിൽ നിന്നൊരു യാനത്തെ ആകർഷിച്ചു വരുത്തി എന്നെ സുരക്ഷിതനായി പറഞ്ഞയച്ചു. ഇത്രയും തീ ഉള്ളിലൊതുക്കിയാണോ നീയെന്നെ ഒരു മകനെപ്പോലെ സ്നേഹിച്ചത്.
തീ തുപ്പുന്ന മലകളുടെ ദൃശ്യം ചക്രവാളത്തിൽ മറയുംവരെ ഞാൻ നോക്കിനിന്നു. അവിടെനിന്നും 'അ' എന്നെ അനുഗ്രഹിക്കുന്നുണ്ടാവണം.
അവസാനിച്ചു.
A Work by Hari ....
A Work by Hari ....
ഇത് ഒരു തുടര്‍കഥ ആയതിനാല്‍ കൂടുതല്‍ മികച്ച ഒരു വായനാനുഭവത്തിന് മുന്‍ ഭാഗങ്ങള്‍ കൂടി വായിക്കുക.....
Comments
Post a Comment